x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ;​ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: October 29, 2026 05:33 AM IST | Updated: October 29, 2026 05:33 AM IST

പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

കോ​ട​ഞ്ചേ​രി: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ഇ​പ്പോ​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ശി​പാ​ർ​ശ​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നും നി​വേ​ദ​നം ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി ഇ​എ​സ്എ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജു​ക​ളി​ലെ യ​ഥാ​ർ​ഥ ഭൂ​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​എ​സ്എ പ​ട്ടി​ക​യി​ൽ​നി​ന്ന് വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ക, തെ​റ്റാ​യി വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച മാ​പ്പു​ക​ളും തി​രു​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക, വ​ന-​വി​ല്ലേ​ജ് വി​സ്തൃ​തി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. എം​എ​ൽ​എ സി.​കെ. കാ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്, പ​രി​സ്ഥി​തി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​യും ന​ട​ത്തി. ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ ഉ​റ​പ്പു​ന​ൽ​കി.

വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ​ഫ് മൂ​ത്തേ​ട​ത്ത്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി സ​ണ്ണി, ബാ​ബു പ​ട്ട​രാ​ട്, ശി​വ​ദാ​സ​ൻ താ​ഴെ​പ്പാ​ലാ​ട്ട്, ടെ​ന്നി​സ​ൺ ചാ​ത്ത​ൻ​ക​ണ്ടം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

 

Tags :

Recent News

Corehub Up