ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് നിർവഹിക്കുന്നു.
കോഴിക്കോട്: ഇഎസ്എയുമായി ബന്ധപ്പെട്ട് 2014 ൽ സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.
ഇഎസ്എ വനത്തിനുള്ളിൽ തന്നെ നിലനിർത്തുക, വന വിസ്തൃതിയിൽ വന്ന തെറ്റ് തിരുത്തുക, ജനവാസ മേഖലകളേയും കാർഷിക മേഖലകളേയും പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വ്യാപകമായി 11111 കത്തുകൾ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഹെഡ് പോസ്റ്റോഫിസിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, കെ.എം. പോൾസൺ, വിനോദ് കിഴക്കയിൽ, ബോബി മൂക്കൻ തോട്ടം, ഷാജു ജോർജ്, പി.എ. ജയപ്രകാശ്, തേജസ് കറുകയിൽ, രതീഷ് വടക്കേടത്ത്, അരുൺ തോമസ്, ഷിബു തോമസ്, ജോസഫ് ജോൺ, പി.കെ. നീതു, ആഷിക് വിശ്വനാഥൻ, റോജൻ പെരുമന, സോളമൻ പ്ളാംപറമ്പിൽ, ജെസ്വിൻ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
Tags : ESA NattuVishasham DistrictNews