സായാഹ്ന ധർണ കേരള കോൺഗ്രസ്-എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊട്ടിൽപ്പാലം: സംസ്ഥാന സര്ക്കാര് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച ഇഎസ്എ റിപ്പോർട്ടിൽ ജനവാസ മേഖലയും കൃഷിയിടത്തെയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചും ചുഴലി കൊടുങ്കാറ്റിൽ കാവിലുംപാറയിലെ മലയോര മേഖലയിൽ കോടിക്കണക്കിന് രൂപയുടെകൃഷി നാശം ഉണ്ടായിട്ട് നാളിതുവരെയായും കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ചും കേരള കോൺഗ്രസ്-എം കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണ നടത്തി. കേരള കോൺഗ്രസ്-എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപം നൽകുന്നതിന് വേണ്ടി 60 ദിവസം സാവകാശം നൽകിയിട്ടും ജനവാസ മേഖലയെയും കൃഷിയിടത്തെയും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയ കേരളസർക്കാരിന്റെ നിലപാട് കേരള ജനതയോട് കാണിച്ച വഞ്ചനയാണെന്ന് ജോസഫ് പറഞ്ഞു.
കാവിലുംപാറ മണ്ഡലം പ്രസിഡന്റ് തോമസ് കടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബി മൂക്കൻതോട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി കറുകമാലിൽ,റോബിറ്റ് പുതുക്കുളങ്ങര, സിജോ വടക്കാൻതോട്ടം, നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ. സണ്ണി, നേതാക്കളായ ഷാജു ഫിലിപ്പ് കണ്ടത്തിൽ, ജോബി വാതപ്പള്ളി, രാജൻ പാറമേൽ, തോമസ് പൂതക്കുഴി, മിനി ഷാജു, ആന്റൊ അഗസ്റ്റിൻ, ഒ.പി. ഹരീശൻ എന്നിവർ പ്രസംഗിച്ചു.
Tags : ESA Nattuvishesham DistrictNews DeepikaNews