മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ആരംഭിച്ച ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം അതിരമ്പുഴ പഞ്ചായത്ത് പ്രസി
മാന്നാനം: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. പി.ജെ. ജോസഫ്, ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. കലോത്സവം അഞ്ചിന് സമാപിക്കും.
Tags :