x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നട്ടംതിരിഞ്ഞു കർഷകർ; അ​രു​വി​ക്ക​ര​ മേഖലയിൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം


Published: April 30, 2026 06:25 AM IST | Updated: April 30, 2026 06:25 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷം. പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ക്കു​ളം, ക​ള​ത്ത​റ, കാ​ളി​യാ​മൂ​ഴി, മൈ​ലം​മൂ​ട്, ഗോ​ത​മ്പി, തീ​രം​റോ​ഡ്, ഇ​രു​മ്പ, നാ​ണു​മ​ല, മ​രു​തം​കോ​ട്, കു​മ്മി, പാ​ങ്ങ, തെ​ക്ക​ണം, പു​തി​യാ​മ​ഠം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

സ്ഥി​ര​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന പ​ന്നി​ക​ൾ മ​ര​ച്ചീ​നി, വാ​ഴ, ചേ​ന, ചേ​മ്പ്, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. വാ​യ്പ​യെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മൊ​ക്കെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു കാ​ര​ണം യ​ഥാ​സ​മ​യം വാ​യ്പാ തു​ക​ക​ൾ അ​ട​യ്ക്കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കാ​റു​ണ്ടെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​രു​വി​ക്ക​ര​യി​ലെ റി​സ​ർ​വോ​യ​റു​ക​ൾ​ക്ക് സ​മീ​പം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ന്നി​ക​ളു​ടെ ഇ​ഷ്ട​താ​വ​ള​മാ​യി മാ​റി​യി​ട്ടു​ണ്ട്. റി​സ​ർ​വോ​യ​റു​ക​ൾ​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​ർ പ്രാ​ണ​ഭ​യ​ത്താ​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ സ്വ​ത്തി​നും ജീ​വ​നും ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​രി​ക്കു​ന്ന പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Farmers turn Wild boar attack

Recent News

Corehub Up