x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​നും മ​ക​ളും സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 17, 2026 10:50 PM IST | Updated: November 17, 2026 10:50 PM IST

തോ​മ​സ് പ​ടി​യ​റ, സെ​റ മ​റി​യം

ആ​നി​ക്കാ​ട്: ജി​ല്ലാ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ ടീ​ച്ചിം​ഗ് എ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി അ​ച്ഛ​നും വ​ർ​ക്കിം​ഗ് മോ​ഡ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി മ​ക​ളും സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക്.

ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ തോ​മ​സ് പ​ടി​യ​റ​യും അ​തേ സ്‌​കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സെ​റ മ​റി​യ​വു​മാ​ണ് സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഗ​ണി​താ​ശ​യ​ങ്ങ​ൾ ല​ളി​ത​മാ​യി കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള വി​വി​ധ ടീ​ച്ചിം​ഗ് എ​യ്ഡു​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് തോ​മ​സ് ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

സം​സ്ഥാ​ന ത​ല​മ​ത്സ​ര​ത്തി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വൃ​ത്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​ണി​താ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് സെ​റ മു​ന്നേ​റി​യ​ത്. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 19ന് ​പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​രു​വ​രും.

Tags : Science Festival Nattuvishesham DistrictNews

Recent News

Corehub Up