x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വു​ള്ളാ​ല്‍ തീ​ര്‍​ഥാ​ട​ന പള്ളിയില്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം നാ​ളെ മു​ത​ല്‍

വെബ്ഡെസ്ക്
Published: November 19, 2026 05:28 AM IST | Updated: November 19, 2026 05:28 AM IST

വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​വു​ള്ളാ​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ര്‍​ഥാ​ട​ന പള്ളിയില്‍ ന​വ​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളും തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളും നാ​ളെ മു​ത​ല്‍ 29 വ​രെ ന​ട​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​പു​തി​യ കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മം ഫാ.​ഡോ. ജോ​സ​ഫ് വാ​ര​ണ​ത്ത് നി​ര്‍​വ​ഹി​ക്കും. നാ​ളെ പു​ല​ര്‍​ച്ചെ 5.45ന് ​വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റ്റും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.00, 8.00, 11.00, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, വൈ​കു​ന്നേ​രം 7.00 എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ജേ​ക്ക​ബ് കാ​ശാം​കാ​ട്ടി​ല്‍, ഫാ. ​ദേ​വ​സ്യ പൊ​ട്ട​ക്കു​ള​ത്തി​ല്‍, ഫാ. ​വി​നോ​ദ് ഇ​ട്ടി​യ​പ്പാ​റ, ഫാ. ​ജോ​ര്‍​ജ് വ​ള്ളി​മ​ല, ഫാ.​മാ​ത്യു പൂ​വ​ശേ​രി​ല്‍, ഫാ. ​ജോ​സ​ഫ് പൗ​വ്വ​ത്ത്, ഫാ. ​ഷാ​ജി ക​ണി​യാം​പ​റ​മ്പി​ല്‍, ഫാ. ​ജി​ന്‍​സ് പ്ലാ​വു​നി​ല്‍​ക്കും​പ​റ​മ്പി​ല്‍, ഫാ. ​റ്റി​ന്‍​സ​ണ്‍ കാ​ന​ക്കാ​ട്ട്, ഫാ. ​ജ്യോ​തി​സ് കോ​ട്ട​യി​ല്‍, മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍, ഫാ. ​ഏ​ലി​യാ​സ് എ​ടൂ​ക്കു​ന്നേ​ല്‍, ഫാ. ​നി​ഖി​ല്‍ ജോ​ണ്‍ ആ​ട്ടു​കാ​ര​ന്‍, ഫാ.​ജോ​ണ്‍ മു​ള്ള​ന്‍​കു​ഴി​യി​ല്‍, ഫാ.​അ​ജി​ത് പെ​രി​ങ്ങ​ല്ലൂ​ര്‍, ഫാ. ​ഡോ. തോ​മ​സ് മേ​ല്‍​വെ​ട്ടം, ഫാ. ​തോ​മ​സ് പാ​ണാ​കു​ഴി​യി​ല്‍, ഫാ. ​മാ​ത്യു കാ​യാ​മ്മാ​ക്ക​ല്‍, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ബി വ​ട്ട​മ​ല, ഫാ. ​തോ​മ​സ് വ​ള്ളി​യി​ല്‍, ഫാ. ​ജോ​സ​ഫ് പാ​ല​ക്കീ​ല്‍, ഫാ. ​ജോ​സ​ഫ് കൊ​ട്ടാ​രം, ഫാ. ​വ​ര്‍​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, ഫാ. ​പോ​ള്‍ മു​ണ്ട​യ്ക്ക​ല്‍, ഫാ. ​ഐ​സ​ക്ക് മ​റ്റ​ത്തി​ല്‍, ഫാ. ​ബി​ജു ഇ​ളം​പ​ച്ചം​വീ​ട്ടി​ല്‍, ഫാ. ​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, ഫാ. ​ജ​യിം​സ് മു​ന്നാ​ന​പ്പ​ള്ളി, ഫാ. ​ജോ​യ്‌​സ് കാ​രി​ക്കാ​ത​ട​ത്തി​ല്‍, ഫാ. ​ജ​യിം​സ് പു​ത്ത​ന്‍​ന​ട, ഫാ. ​ഡോ. സ​ന്തോ​ഷ് നെ​ടു​ങ്ങാ​ട്ട്, ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 29നു ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഉ​ച്ച​യ്ക്കു 12നു ​കൂ​രാം​കു​ണ്ട് ഗ്രോ​ട്ടോ​യി​ലേ​ക്ക് ന​ഗ​രി കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് മാ​വു​ള്ളാ​ല്‍ പ​ള്ളി​യി​ല്‍ തി​രു​ശേ​ഷി​പ്പ് ആ​ശീ​ര്‍​വാ​ദം, പാ​ച്ചോ​ര്‍ നേ​ര്‍​ച്ച. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്കു 12.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും കു​മ്പ​സാ​രി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. 25, 26, 27 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ പ​രി​യാ​രം മ​ദ​ര്‍ ഹോം ​ധ്യാ​ന​കേ​ന്ദ്രം ന​യി​ക്കു​ന്ന ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍, ജോ​സ​ഫ് കു​മ്മി​ണി​യി​ല്‍, ടോ​മി ചോ​രേ​ട്ട്, മാ​ത്യു മ​ണി​യം​മാ​ക്ക​ല്‍, മാ​ത്യു ക​ള​ത്തൂ​ര്‍, ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ ന​രി​ക്കു​ഴി, അ​ഡ്വ. ബി​ജോ ത​ണ്ണി​പ്പാ​റ, ത​ങ്ക​ച്ച​ന്‍ കു​ന്നും​പു​റം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Mavullal Pilgrimage Church Nattuvishesham DistrictNews

Recent News

Corehub Up