കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് മോണ്‍. ആന്റു ആലപ്പാടന്‍ കൊടിയേറ്റുന്നു.
കാരൂർ ഔവർലേഡി ഓഫ് റോസറി
കാരൂർ: ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളിന് യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി. വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി സഹകാർമികനായിരുന്നു.
ഇന്നു വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, മാതാവിന്റെ രൂപം വഹിച്ച് പള്ളിചുറ്റിയുള്ള പ്രദക്ഷിണം, സ്നേഹ ഊട്ട്.
തിരുനാൾ ദിനമായ നാളെ രാവിലെ 10 ന് ഫാ. ആന്റോ പാണാടന്റെ കാർമികത്വത്തിൽ ദിവ്യബലി. ഫാ. ഡോ. വിൻസന്റ് ആലപ്പാട്ട് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി, കൺവീനർ അഗസ്റ്റിൻ തോട്ടാപ്പിളി, എൻ.ഡി. പോൾസൻ, ജോജോ കെ. ജേക്കബ്, റിജു അമ്പൂക്കൻ, പോൾസൻ പാറയ്ക്കൽ, ജിയോ ജെ. അരിക്കാട്ട് എന്നിവർ നേതൃത്വം നൽകും.
വെളയനാട് സെന്റ് മേരീസ്
വെളയനാട്: സ്വർഗാരോപിത മാതാവിന്റെ ദേവാലയത്തിൽ പരിശുദ്ധ വെളയനാട്ടമ്മയുടെ പുത്തരി തിരുനാളിനു ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാ രൻ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുക്കർമങ്ങൾ നടന്നു.
തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിന് ആഘോഷമായ വിശുദ്ധ കുർബാന. ഒന്‍പതിന് ഊട്ടുനേർച്ച വെഞ്ചരിപ്പ്. തുടർന്ന് ഊട്ടുനേർച്ച ആരംഭം. 9.30ന് പ്രസുദേന്തി വാഴ്ച. ഈ വർഷം 500 ൽ പരം അമ്മമാരാണ് പ്രസുദേന്തിമാരാകുന്നത് .
10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അവിട്ടത്തൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. റെനിൽ കാരാത്ര മുഖ്യകാർമികത്വം വഹിക്കും. പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 5.30 ന് പുരാതന ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. സിജേഷ് വാതുക്കാടൻ കാർമികത്വം വഹിക്കും. 17ന് പരേതരുടെ ഓർമദിനം. രാവിലെ 6.30നു വിശുദ്ധ കുർബാന, പൊതുഒപ്പീസ്.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനു വെണ്ണാട്ടു പറമ്പിൽ, കൈക്കാരന്മാരായ രാജു റാഫേൽ പുല്ലൂക്കര, ജോളി ആന്റണി കോലംങ്കണ്ണി, ജോസഫ് ജോബി കാനംകുടം, സിക്സൺ കൊച്ചപ്പൻ പുല്ലൂക്കര, ജനറൽ കൺവീനർ ഇട്ട്യേര മാത്യു പുല്ലൂക്കര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
തുമ്പരശേരി സെന്റ് മേരീസ്
മാള: തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ സ്വർഗാരോപിത മാതാവിന്റെ തിരുനാൾ നാളെ നടക്കും. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, സന്ദേശം എന്നിവ നടന്നു.
ഇന്നു വൈകിട്ട് 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ലിജോ മണിമലക്കുന്നേൽ,കൈക്കാരൻന്മാരായ ഷാജു പള്ളിപ്പാടൻ, അനീഷ് കളപ്പറമ്പത്ത്, ബിനോയ് വെമ്പിൽ, ജനറൽ കൺവീനർ ഷിബു ചെങ്ങിനിയാടൻ, ഫൈനാൻസ് കൺവീനർ പോളി പള്ളിപ്പാടൻ, ഫുഡ് കൺവീനർ ലിജോ കൊടിയൻ, പബ്ലിസിറ്റി കൺവീനർ ജോയൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കണ്ണിക്കര കുരിശുപള്ളിയില്‍
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഇടവകയിലെ കണ്ണിക്കര കുരിശുപള്ളിയില്‍ പരിശുദ്ധമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം താഴെക്കാട് തീര്‍ഥാടനകേന്ദ്രം വികാരി ഫാ. ജോര്‍ജ് പാറേമന്‍ നിര്‍വഹിച്ചു. അസി. വികാരി ഫാ. ജിതിന് പുന്നശേരി, കൈക്കാരന്മാരായ ജിജോ പൈനാടത്ത്, ഡേവിസ് കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ റിജോ ജോസ് ചാതേലി, ജോയിന്റ് കണ്‍വീനര്‍ പ്രവീണ്‍ ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Nattuvishesham Districtnews Churches