പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കള്‍ച്ചറല്‍ കോര്‍ണര്‍.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയുടെ തിരക്കുകള്‍ക്കിടയില്‍ മാനസിക സമ്മര്‍ദം കുറയ്ക്കാനും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരമൊരുക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ കോര്‍ണറിന് തുടക്കമായി.
പാട്ടും നൃത്തവും ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എല്ലാവര്ക്കും അവസരമൊരുക്കുന്ന വേദിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂള്‍ കായികമേള സംഘാടക സമിതി വൈസ് പ്രസിഡന്റുമായ എം.കെ. നദീറ നിര്‍വഹിച്ചു.
കായികമേളയില്‍ കലാപരിപാടികളിലൂടെ കാണികള്‍ക്ക് പുതിയ ആസ്വാദനാനുഭവം പകരാനാണ് കള്‍ച്ചറല്‍ കോര്‍ണര്‍ ഒരുക്കിയിരിക്കുന്നതെന്ന് എം.കെ. നദീറ പറഞ്ഞു. സരിഗമപ സീസണ്- 3 വിജയി ഗായിക എം. എസ്. ദേവാനന്ദ ഗാനമാലപിച്ചുകൊണ്ടാണ് കള്‍ച്ചറല്‍ കോര്‍ണറിന് തുടക്കമായത്.
കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ഒരുപോലെ ഉല്ലാസം പകരും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, സംസ്ഥാന സ്പോര്‍ട്സ് ടെക്നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ജോണ്‍, കള്‍ച്ചറല്‍ കോര്‍ണര്‍ കോ -ഓര്‍ഡിനേറ്റര്‍ എ.എസ്. പ്രതാപ് എന്നിവര്‍ സംസാരിച്ചു.
Tags :