x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ കു​ടും​ബ​ത്തി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാസേ​ന

വെബ് ഡെസ്ക്
Published: July 30, 2026 12:56 AM IST | Updated: July 30, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ പി​ഞ്ചു​കു​ട്ടി​ക​ള​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന. ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​നു പു​റ​കി​ലെ മേ​നാ​ച്ചേ​രി ട​വ​റി​ലെ ലി​ഫ്റ്റി​ലാ​ണ് നാ​ലം​ഗ കു​ടും​ബം കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 3.30ന് ​ആ​ണു സം​ഭ​വം. അ​ച്ഛ​നും അ​മ്മ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങി​യ കു​ടും​ബം പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നാ​ണ് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​ന്നാം​നി​ല​യ്ക്കും താ​ഴ​ത്തെ​നി​ല​യ്ക്കും ഇ​ട​യി​ലാ​യി ലി​ഫ്റ്റ് നി​ന്നു. ഈ ​സ​മ​യം ലി​ഫ്റ്റി​ന്‍റെ ഡോ​ർ തു​റ​ന്ന് കു​ട്ടി​ക​ളെ ര​ണ്ടു​പേ​രെ​യും മാ​താ​പി​താ​ക്ക​ൾ സാ​ഹ​സി​ക​മാ​യി പു​റ​ത്തി​റ​ക്കി. ഫ്ലാ​റ്റി​ലു​ള്ള​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ലി​ഫ്റ്റ് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി. കു​ടു​ങ്ങി​യ ദ​ന്പ​തി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ്രേ​ഡ് എ​സ്ടി​ഒ ര​ഞ്ജി​ത്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ധ​ൻ, ബി​ജോ​യ്, യ​ദു​ൻ​രാ​ജ്, ജി​ബി​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വ​ം നല്കി.

Tags : Rescue Services NattuVishasham DistrictNews

Recent News

Corehub Up