പാലോട്: നന്ദിയോട് പേരയം താളികുന്നിലെ പടക്കനിർമാണശാലയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. താളിക്കുന്ന് തടത്തരികത്ത് വീട്ടിൽ ഷീബ (45) യാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലുള്ള പേരയം എസ്പുരം അരവിന്ദ് ഹൗസിൽ അജിത, ആനകുളം മഞ്ചു ഭവനിൽ മഞ്ചു എന്നിവർ അപകടനില തരണം ചെയ്തിട്ടില്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇളവട്ടം സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ള ആൻ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. മണികണ്ഠനാണ് ഷീബയുടെ ഭർത്താവ്. മിഥുൻ, മീര എന്നിവരാണ് മക്കൾ.
Tags : local nattuvishesham young woman dies