x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​യ​ർ​സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് പ​രി​ഗ​ണ​ന: രമേശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: July 27, 2026 10:44 PM IST | Updated: July 27, 2026 10:44 PM IST

സ്വീ​ക​ര​ണ പ​രി​പാ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ങ്കൊ​മ്പ്: ശോ​ച്യാവ​സ്ഥ​യി​ലാ​യ കു​ട്ട​നാ​ട്ടി​ലെ ഏ​ക ഫ​യ​ർ ആ​ൻഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​ട്ട​നാ​ട് നോ​ർ​ത്ത് സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യ്ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ള്ള കു​ട്ട​നാ​ട്ടി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ഡി​വൈ​എ​സ്പി ഓ​ഫീ​സ് അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. നെ​ല്ലുസം​ഭ​ര​ണം കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി, ജോ​ർ​ജ് മാ​ത്യു, ടി​ജി​ൻ ജോ​സ​ഫ്, സ​ജി ജോ​സ​ഫ്, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ.​ ഗോ​പ​കു​മാ​ർ, വി.​കെ. സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Fire station

Recent News

Corehub Up