x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 12, 2026 03:42 AM IST | Updated: July 12, 2026 03:42 AM IST

കൂ​ടാ​ളി കും​ഭ​ത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി കും​ഭ​ത്ത് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു മ​ര​ണം. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് കോ​ള​നി ഗേ​റ്റി​ലെ മ​ന്ന​ത്ത് ഹൗ​സി​ൽ ഷാ​ൻ സി​റാ​ജ് (21), കാ​ഞ്ഞ​ങ്ങാ​ട് മ​ടി​ക്കൈ കീ​ക്കാം​കോ​ട്ട് ക​ണ്ടം​കു​ട്ടി​ച്ചാ​ലി​ലെ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ (22), ബം​ഗ​ളൂ​രു സൗ​ത്തി​ലെ സാ​ദു​രി ഹ​ർ​ഷ​വ​ർ​ധ​ൻ (22), യു​പി സ്വ​ദേ​ശി പ​രം ഛേത്രി (22) ​തൃ​ശൂ​ർ തി​രു​വ​ന്പാ​ടി സ്വ​ദേ​ശി പ്ര​ദീ​പ​ന്‍റെ മ​ക​ൻ ആ​ദി​ത്യ​കൃ​ഷ്ണ​ദേ​വ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ത്യ കൃ​ഷ്ണ​ദേ​വ് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 നാ​യി​രു​ന്നു അ​പ​ക​ടം.

ഷാ​ൻ സി​റാ​ജി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു അ​ഞ്ചു​പേ​രും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രി​ച്ച​ത്. യു​പി ര​ജി​സ്‌​ട്രേ​നി​ലു​ള്ള കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന് തീ​പി​ടി​ച്ച​താ​യും പ​റ​യു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണ് വെ​ള്ളം ഒ​ഴി​ച്ചു തീ​കെ​ടു​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞു മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഒ​രാ​ൾ അ​പ​ക​ട​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മ​റ്റു മൂ​ന്നു​പേ​രെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബം​ഗ​ളൂ​രു ബി​എം​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്കെ​യാ​ണ് ഇ​വ​ർ ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യ​ത്. ഷാ​ൻ സി​റാ​ജും ആ​ദി​ത്യ കൃ​ഷ്ണ​ദേ​വും കാ​ന്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ ബം​ഗ​ളൂ​രു​വി​ലെ എം​എ​സ്എ ക​ന്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

യു​എ​ഇ​യി​ലെ സാ​ദ് പ്രീ​കാ​സ്റ്റിം​ഗ് എ​ൽ​എ​ൽ​എ​സി ഉ​ട​മ അ​ഴീ​ക്കോ​ട് കോ​ള​നി ഗേ​റ്റി​ലെ ക​ട​വ​ത്തു​പു​ര​യി​ൽ സി​റാ​ജ് മൊ​യ്തീ​ന്‍റെ​യും (ഇ​ത്തു) ത​ല​ശേ​രി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം ഷം​ന​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച ഷാ​ൻ സി​റാ​ജ്. സ​ഹോ​ദ​രി: സ​മീ​ൻ.

കു​വൈ​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ഞ്ഞ​ങ്ങാ​ട് മ​ടി​ക്കൈ കീ​ക്കാം​കോ​ട്ട് ക​ണ്ടം​കു​ട്ടി​ച്ചാ​ലി​ലെ വ​ട്ടം​തോ​ട് ബ​ഷീ​റി​ന്‍റെ​യും റീ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ. ബം​ഗ​ളൂ​രു ബി​എം​സ് കോ​ള​ജ് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​ബി​ൻ ഫ​യാ​സ് (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി, മം​ഗ​ളൂ​രു), ഹി​ന ഫാ​ത്തി​മ (വി​ദ്യാ​ർ​ഥി​നി, കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ).

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഷാ​ൻ സി​റാ​ജി​ന്‍റെ ക​ബ​റ​ട​ക്കം ചാ​ലാ​ട് ജു​മാ​മ​സ്ദി​ജ് ക​ബ​ർ​സ്ഥാ​നി​ലും റി​സ്‌​വാ​ന്‍റെ മൃ​ത​ദേ​ഹം മ​ടി​ക്കൈ അ​ര​യി ജു​മാ​മ​സ്ദി​ജ് ക​ബ​ർ​സ്ഥാ​നി​ലും ക​ബ​റ​ട​ക്കി. സാ​ദു​രി ഹ​ർ​ഷ​വ​ർ​ധ​ൻ, പ​രം ഛേത്രി ​എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ദി​ത്യ കൃ​ഷ്ണ​ദേ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

എ​സി​പി അ​ന്വേ​ഷി​ക്കും

മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി കും​ഭ​ത്തി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ര​ദ്ധ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് കാ​ർ ഡ്രൈ​വ​റു​ടെ പേ​രി​ലാ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​രംഛേ​ത്രി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണോ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണോ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യു​പി ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള 16 ബി​എ​ക്സ് 0034 ന​മ്പ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Accident Nattuvishesham District News

Recent News

Corehub Up