പ്രതീകാത്മക ചിത്രം
അടൂർ: വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മുന്നിൽ നഗ്നനായി എത്തുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ അടൂർ ഏഴംകുളം പട്ടാഴിമുക്കിന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലാണ് ഇയാളെ കണ്ടത്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിഭ്രമിച്ച് മാറിനിൽക്കുന്നതും ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മുന്പും പ്രദേശത്തെ ചില വീടുകൾക്കു മുന്നിൽ സമാനരീതിയിൽ നഗ്നനായ ഒരാളെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇയാൾ എത്തിയ സ്ഥലങ്ങളിൽ മോഷണം നടന്നതായി വിവരമില്ല. സംഭവത്തിൽ അടൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags :