x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​മ​ല​യി​ലെ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കും​കി​യാ​ന​ക​ളെ ഇ​റ​ക്കി വ​നം വ​കു​പ്പ്


Published: June 15, 2026 06:04 AM IST | Updated: June 15, 2026 06:04 AM IST

മേ​പ്പാ​ടി അ​ട്ട​മ​ല​യി​ൽ കും​കി​യാ​ന​ക​ളു​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന ദൗ​ത്യ​സം​ഘം.

മേ​പ്പാ​ടി: അ​ട്ട​മ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കും​കി​യാ​ന​ക​ളു​മാ​യി വ​നം വ​കു​പ്പ് ദൗ​ത്യ​സം​ഘം. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് എ​ന്നീ കും​കി​യാ​ന​ക​ളെ അ​ട്ട​മ​ല​യി​ൽ എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ദൗ​ത്യം ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ണ്ടേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​രു​ൾ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ ജ​ന​വാ​സ​മി​ല്ലാ​താ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ത്ത് കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ നി​ന്നി​റ​ങ്ങി മു​ണ്ട​ക്കൈ, ക​രി​മ​റ്റം ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​വ അ​ട്ട​മ​ല​യി​ലെ​ത്തു​ന്നു​ണ്ട്. ചി​ല​പ്പോ​ൾ പ​ക​ലും ഇ​വ പ്ര​ദേ​ശ​ത്ത് ത​ങ്ങു​ന്നു. പ്ര​ദേ​ശ​ത്ത് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ൽ കും​കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​ണ് വ​നം വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കും​കി​യാ​ന​ക​ളെ അ​ട്ട​മ​ല​യി​ലെ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

സൗ​ത്ത് വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ഡി​എ​ഫ്ഒ പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മേ​യ് 27നാ​ണ് മു​ത്ത​ങ്ങ​യി​ൽ നി​ന്ന് ര​ണ്ട് കും​കി​യാ​ന​ക​ളെ മു​ണ്ട​ക്കൈ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന​യെ ക​ണ്ടെ​ത്താ​നാ​ണ് ആ​ന​ക​ളെ എ​ത്തി​ച്ച​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up