x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബി​ൾ ചേം​ബ​ർ സാ​നി​റ്റ​റി പാ​ഡ് ഇ​ൻ​സി​ന​റേ​റ്റ​ർ ശി​ലാ​സ്ഥാ​പ​നം നാ​ളെ

വെബ് ഡെസ്ക്
Published: August 15, 2026 11:15 PM IST | Updated: August 15, 2026 11:15 PM IST

പു​ളി​യ​ന്മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ഡ​ബി​ൾ ചേം​ബ​ർ സാ​നി​റ്റ​റി പാ​ഡ് ഇ​ൻ​സി​ന​റേ​റ്റ​ർ.

ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഡ​ബി​ൾ ചേം​ബ​ർ സാ​നി​റ്റ​റി പാ​ഡ് ഇ​ൻ​സി​ന​റേ​റ്റ​ർ ക​ട്ട​പ്പ​ന​യി​ൽ. പ്ര​തി​ദി​നം ഒ​രു ട​ൺ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക മ​ലി​നീ​ക​ര​ണവി​മു​ക്ത സം​സ്ക‌​ര​ണ പ്ലാ​ന്‍റിന്‍റെ ശി​ലാസ്ഥാ​പ​നം നാ​ളെ ​പു​ളി​യ​ൻ​മ​ല​യി​ൽ നടക്കും. പു​ളി​യ​ൻ​മ​ല സ്ലോ​ട്ട​ർ ഹൗ​സി​ന് സ​മീ​പം 90 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് അ​ത്യാ​ധു​നി​ക പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​ർ​മാ​ണോ​ദ്ഘാ​ട​നം മുനി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സി​ബി പാ​റ​പ്പാ​യി, മ​നോ​ജ് മു​ര​ളി, ബീ​ന സി​ബി, സ​ജി​മോ​ൾ ഷാ​ജി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​ആ​ർ. സ​ജി, സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ജ്‌​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews incinerator

Recent News

Corehub Up