ആശ്രാമം ഉളിയക്കോവില്‍ കുമാരവിലാസം യുപി സ്കൂളില്‍ സംഘടിപ്പിച്ച നിയമ അദാലത്തും കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഡിക്കല
കൊല്ലം: ജില്ലാ നിയമ സേവന അഥോറിറ്റിയുടേയും താലൂക്ക് നിയമ സേവന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആശ്രാമം ഉളിയക്കോവില്‍ കുമാരവിലാസം യുപി സ്കൂളില്‍ സൗജന്യ നിയമ അദാലത്തും കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ രേഖ ലോറിയന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഭിലാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സന്ധ്യ വിജയന്, കുമാരവിലാസം യുപി സ്കൂള്‍ പ്രധാന അധ്യാപിക ഡോ. എസ്. താഹിന, ദിലീപ്, ജാസ്മിന് എന്നിവര്‍ പ്രസംഗിച്ചു. അദാലത്തില്‍ 45ഓളം കേസുകള്‍ പരിഗണിച്ചു.
ഹോളിക്രോസ് ഹോസ്പിറ്റല്‍ പി.ആര്.ഒ. രാജീവ് തോമസ്, വിപിന്‍ വില്‍സണ്‍, അമല്‍, സിസ്റ്റര്‍ റോസ്ലെറ്റ്, സിസ്റ്റര്‍ സൗമ്യ, സിസ്റ്റര്‍ ജിയെന്ന, അസിസ്റ്റന്റ് പ്രഫ. അഖില, പ്രീതി, നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി. അര്‍ച്ചന, ബിനിത, രമ്യ, രശ്മി , ജിലു തിലകന് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കൗണ്‍സിലര്‍ സന്ധ്യ വിജയന് നന്ദി പറഞ്ഞു.
Tags :