പുനലൂർ: കാണികളെ വിസ്മയത്തിൽ ആറാടിച്ച് പുനലൂർ പോലീസ് സ്റ്റേഷന് മുൻവശത്തെ ഗ്രൗണ്ടിൽ ജെമിനി സർക്കസ് പ്രദർശനം തുടരുന്നു.
ആഫ്രിക്ക, താൻസാനിയ എന്നിവിടങ്ങളിലെ കലാകാരൻമാരുടെ അഭ്യാസപ്രകടനങ്ങളാണ് സർക്കസിലെ ശ്രദ്ധേയ ഇനം. കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ഐറ്റങ്ങളുമായി മറ്റ് വിദേശ താരങ്ങളോടൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറിൽപരം കലാകാരൻമാരും കാണികളെ അത്ഭുതപെടുത്തുന്നു.
രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളുണ്ട്. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിംഗ്, അക്രോബാറ്റിക് ചെയർ ബാലൻസിംഗ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, പുതിയ ക്ലൗൺ ആക്ടുകൾ, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ്, സെൽഫിയ്ക്കായി റോബോട്ടിക് വന്യജീവികൾ തുടങ്ങിയവയും ജെമനിയുടെ പ്രത്യേകതയാണ്.
തിങ്കൾ മുതൽ വെള്ളി വരെ രണ്ട് പ്രദർശനങ്ങളും (വൈകുന്നേരം നാല്, രാത്രി ഏഴ്) ശനി, ഞായർ ദിവസങ്ങളിൽ മൂന്ന് പ്രദർശനങ്ങളും (ഉച്ചയ്ക്ക് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ്) ഉണ്ടായിരിക്കും.150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഫോൺ. 98477 10120, 80785 81378.
Tags : nattu vishesham Gemini Circus