മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര. ജോമോന് ജോസ്, സന്ദീപ് വാര്യര്‍, കെ.ആര്. കാര്ത്തികേയന്, രാജ്മോഹന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ മൂവര്ണകടലാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ മന്ത്രിയുമായ ഒ.ജെ.ജനീഷ് നയിച്ച ജെന്‍ ഇന്ത്യ മൂവ്മെന്റ്പദയാത്ര.
മാണിക്കോത്ത്നിന്ന് ആരംഭിച്ച പദയാത്ര രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഫ്ളാഗ് ഓഫ് ചെയ്തു. നരേന്ദ്രമോദിയും കൂട്ടരും നടത്തുന്ന വോട്ട് ചോരിക്കെതിരേ രാജ്യമാകമാനം ഉയരുന്ന പ്രതിഷേധ ജ്വാലയെ തടഞ്ഞുനിര്‍ത്താന്‍ സംഘപരിവാറിന് ഇനി സാധിക്കില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുളള നിരന്തരമായ പോരാട്ടമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാജ്യത്ത് നടത്തുന്നതെന്നും സംഘപരിവാറിന്റെ മുന്നില്‍ മുഖം രക്ഷിക്കാന്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന കുംബിഡി സ്വാമിയുടെ വേഷമാണ് സിപിഎം ആടുന്നതെന്നും മന്ത്രി ജനീഷ് പറഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന പദയാത്ര പുതിയകോട്ടയില്‍ സമാപിച്ചു. മാന്തോപ്പ് മൈതാനിയില്‍ നടന്ന സമാപനസമ്മേളനം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്തു. ഈ നാടിന്റെ പ്രശ്നം പരിഹരിക്കുന്ന നേതൃത്വമാണ് രാജ്യത്തിനാവശ്യമെന്നും കോണ്‍ഗ്രസിന്റെ ആവേശം രാജ്യമെങ്ങും അലയടിക്കുകയാണെന്നും ഈ സമരം ഒരു പുതുയുഗത്തിന് വേണ്ടിയുള്ള സംഘടിക്കലായി മാറ്റണമെന്നും സുധാകരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് കെ.ആര്. കാര്ത്തികേയന്, സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി. അബ്ദുള്‍ റ ഷീദ്, ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, വിനോദ് ചുള്ളിയില്‍, സന്ദീപ് വാര്യര്‍ എംഎല്‍എ, കെ. നീലകണ്ഠന് എംഎല്‍എ, ഷമീം റാവുത്തര്‍, മിഥുന് മയൂരം, എ.കെ.ഷാനിദ്, ഉനൈസ് ബേഡകം, ഹക്കീം കുന്നില്‍, രമേശന് കരുവാച്ചേരി, ബി.പി. പ്രദീപ്കുമാര്‍, പി.കെ. ഫിറോസ്, മീനാക്ഷി ബാലകൃഷ്ണന്, എം.സി. പ്രഭാകരന്, പി.വി. സുരേഷ്, കെ.വി. ശശിധരന്, രാജന് പെരിയ, കെ.പി. പ്രകാശന്, ധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags : Gen India Movement Nattuvishesham DistrictNews