x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ

വെബ്ഡെസ്ക്
Published: November 6, 2026 11:18 PM IST | Updated: November 6, 2026 11:18 PM IST

പ്രതീകാത്മക ചിത്രം

ചെറുതോ​ണി: ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ ഗോ​ൾ​ഡ​ന്‍ ജൂ​ബി​ലി സ​മ്മേ​ള​നം പത്തിന് ​രാ​വി​ലെ 10.30ന് ​പൈ​നാ​വ് ഗി​രി​റാ​ണി ഹോ​സ്റ്റ​ലി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ.​ പി.​ ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​

വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന യൂ​ണി​റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ​ക്യു​മെ​ന്‍റ​റി ലോ​ഞ്ചിം​ഗ് റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. എം​എ​ല്‍​എമാ​രാ​യ എ​ഫ്. രാ​ജ, സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. റി​ന്‍​സി ജോ​സ്, ഷാ​ന്‍റി ബാ​ബു, ജോ​സി മാ​ക്സി​ന്‍, ആ​ന്‍​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.​

ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗി​രി​റാ​ണി വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍, തേ​ജ​സ് വ​ര്‍​ക്കിം​ഗ് ഹോ​സ്റ്റ​ല്‍, സ്വ​ധ​ര്‍ ഗ്ര​ഹ് ഷെ​ല്‍​ട്ട​ര്‍ ഹോം, ​സ​ര്‍​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ര്‍, വ​നി​താ ലൈ​ബ്ര​റി, കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍, ടെ​യ്‌ല​റിം​ഗ് യൂ​ണി​റ്റ്, ക​മ്യൂ​ണി​റ്റി ഹാ​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നും നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​നും കൗ​ൺ​സി​ലി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ചെ​റി​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച കൗ​ണ്‍​സി​ല്‍ സ്റ്റാ​ളു​ക​ള്‍ ന​ട​ത്തി​യും സം​ഭാ​വ​ന​യി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. വി​മ​ൻ​സ് കൗ​ൺ​സി​ലി​ന് സം​സ്ഥാ​നത​ല​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ര​ക്ഷാ​ധി​കാ​രി​യും ഗ​വ​ര്‍​ണ​റു​ടെ ഭാ​ര്യ പ്ര​സി​ഡ​ന്‍റു​മാ​ണ്. എ​ല്ലാ ജി​ല്ല​യി​ലും ക​ള​ക്ട​ര്‍​മാ​ര്‍ ര​ക്ഷാ​ധി​കാ​രി​യും ഭാ​ര്യ​മാ​ര്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രി​ക്കും. ഇ​ടു​ക്കി​യി​ലെ ര​ക്ഷാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഡോ.​ പി. ശ്രീ​ക​ല പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags : Golden Jubilee Nattuvishesham DistrictNews DeepikaNews

Recent News

Corehub Up