x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ച്ചാ​ട് സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ പ​ച്ച​നെ​റ്റ്

വെബ് ഡെസ്ക്
Published: November 3, 2026 07:45 AM IST | Updated: November 3, 2026 07:45 AM IST

മ​ച്ചാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ലി​നു പ​ക​രം കെ​ട്ടി​യ നെ​റ്റ്.

വ​ട​ക്കാ​ഞ്ചേ​രി: 800 ഓ​ളം കു​ട്ടി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന മ​ച്ചാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു പ്ര​ധാ​ന ഗേ​റ്റി​നു​സ​മീ​പം ചു​റ്റു​മ​തി​ൽ പ​ച്ച​നെ​റ്റ്. പി​ച്ചി - വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​ർ റോ​ഡി​നോ​ടു​ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്കൂ​ളി​ന് ഒ​രു സു​ര​ക്ഷ​യു​മി​ല്ല. ആ​റു മാ​സം മു​മ്പു​വ​രെ സ്കൂ​ൾ ചു​മ​രാ​യി​രു​ന്നു മ​തി​ൽ. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ജീ​ർ​ണാ വ​സ്ഥ​യി​ലാ​യ ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. ഇ​തോ​ടെ മു​ൻ​വ​ശ​ത്ത് മ​തി​ലി​ല്ലാ​താ​യി.

പ​ച്ച നെ​റ്റ് പ​ല​യി​ട​ത്തും കീ​റി നി​ലം​പ​തി​ച്ചു. തെ​രു​വു​നാ​യ്ക്ക​ൾ സ്കൂ​ളി​ലേ​ക്ക് ഓ​ടി​ക്ക യ​റു​ന്ന​തും ഭീ​തി​ത​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത​നു കീ​ഴി​ലാ​ണ് സ്കൂ​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ മേ​രി തോ​മാ​സാ​ണ് സ്കൂ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ.

മ​ച്ചാ​ട് സ്കൂ​ളി​നു ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​തു വ​ലി​യ​നാ​ണ​ക്ക‌​ടാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്‌ ക​ണ്ടം​മാ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‌ മു​ൻ​പ് ‌ത​ന്നെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ പു​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​നീ​ഷ് ക​ണ്ടം മാ​ട്ടി​ൽ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up