x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക് ക​ല​ര്‍​ത്തി​യ സം​ഭ​വം

വെബ്ഡെസ്ക്
Published: November 7, 2026 03:33 AM IST | Updated: November 7, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

പ്ര​തി​ക​ൾ പുറത്തുതന്നെ; എങ്ങനെ കു​ട്ടി​ക​ളെ അ​യ​യ്ക്കും? രക്ഷിതാക്കൾ

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ഹാ​ര്‍​പ്പി​ക് ക​ല​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലി​സ്. പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന്ദ​ഗ​തി​യു​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും അ​ങ്ക​ണ​വാ​ടി വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​തെ ഇ​നി കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ല​പാ​ടി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍.

ക​ഴി​ഞ്ഞ മാ​സം 31-നാ​യി​രു​ന്നു 16-ഓ​ളം പി​ഞ്ചു​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ല്‍ നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ ദി​വ​സം രാ​വി​ലെ 10ന് ​ത​ന്നെ പൊ​ലി​സി​ല്‍ വി​വ​ര​മ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കീ​ട്ട് 5.30-ഓ​ടെ മാ​ത്ര​മാ​ണ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഹാ​ര്‍​പ്പി​ക് വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ത്തി​യ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​രേ​ണ്ട​ത് പൊ​ലി​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ന്ദ​ര​ന്‍, സ​ഹി​ല്‍ അ​ക​മ്പാ​ടം എ​ന്നി​വ​ര്‍ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ തി​രി​കേ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​ക്കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും നി​ല​പാ​ടും വ്യ​ക്ത​മാ​ക്കി​യ​ത്. ഭ​യ​ര​ഹി​ത​മാ​യി കു​ട്ടി​ക​ളെ അ​യയ്​ക്ക​ണ​മെ​ങ്കി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ഉ​ട​ന്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​ഫി​സും അ​ധി​കാ​രി​ക​ളി​ല്‍നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

പൊ​ലി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ശി​ശു​ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് സു​ര​ക്ഷാ ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ​യും ആ​വ​ശ്യം.

Tags : water tank Nattuvishesham DistrictNews DeepikaNews

Recent News

Corehub Up