x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പ​രി​വ​ർ​ത്ത​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: October 29, 2026 05:45 AM IST | Updated: October 29, 2026 05:45 AM IST

ഗ​വേ​ഷ​ണ നി​ല​യം പ്ര​തി​നി​ധി​ക​ൾ പ​രി​വ​ർ​ത്ത​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​ക്ക് ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പ​രി​വ​ർ​ത്ത​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ​രി​ഗ​ണി​ച്ച 130ല​ധി​കം പ​ദ്ധ​തി​ക​ളി​ൽ​നി​ന്നാ​ണ് ഗ​വേ​ഷ​ണ​നി​ല​യ​ത്തെ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ദ്ധ​തി നി​ർ​വ​ഹ​ണ രീ​തി​യും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളും പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​യി. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 20 ഗ്രാ​മ​ങ്ങ​ളി​ൽ മൂ​ന്ന് വ​ർ​ഷ​മെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ വി​ക​സ​ന​മാ​ണ് ന​ട​ന്ന​ത്. 5,000ത്തി​ല​ധി​കം ക​ർ​ഷ​ക​രി​ലേ​ക്കും 1,139 സ്ത്രീ​ക​ളി​ലേ​ക്കും പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്തി. ചെ​റു​കി​ട​നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ, ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ, സ്ത്രീ​ക​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​രെ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
ശാ​സ്ത്രീ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി, ഗു​ണ​മേ​ൻ​മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത, സം​സ്ക​ര​ണം, മൂ​ല്യ​വ​ർ​ധ​ന, ബ്രാ​ൻ​ഡിം​ഗ്, വി​പ​ണി ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പ്ര​കൃ​തി​വി​ഭ​വ പ​രി​പാ​ല​നം, വി​ജ്ഞാ​ന വ്യാ​പ​നം എ​ന്നി​വ​യും ഉ​റ​പ്പാ​ക്കി. ക​മ്മ്യൂ​ണി​റ്റി ന​ഴ്സ​റി​ക​ൾ, പ്ര​ദ​ർ​ശ​ന കൃ​ഷി​യി​ട​ങ്ങ​ൾ, ജൈ​വ ഉ​ത്പാ​ദ​നോ​പാ​ധി​ക​ളു​ടെ നി​ർ​മാ​ണം, കൂ​ണ്‍​കൃ​ഷി, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, കോ​ഴി​വ​ള​ർ​ത്ത​ൽ, ഭ​ക്ഷ്യ​സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 30ല​ധി​കം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി പി​ന്തു​ണ ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക-​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​യി. 40ൽ ​അ​ധി​കം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി. 15 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ന്‍റ​റാ​ക്ടീ​വ് പാ​ന​ൽ ഉ​ൾ​പ്പ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു.

സ​മൂ​ഹ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ടു​ക്കി​യി​ൽ ന​ട​പ്പാ​ക്കി​യ ’ഇ​ര​ട്ട​യാ​ർ മാ​ലി​ന്യ സം​സ്ക​ര​ണ മാ​തൃ​ക’ ശു​ചി​ത്വ പാ​രി​പാ​ല​ന​ത്തി​നൊ​പ്പം ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ചു. ഈ ​സം​രം​ഭം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ർ​വേ 2024-2025ൽ ​പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി​യി​രു​ന്നു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വേ​ഷ​ണ നി​ല​യ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ്രീ​നി രാ​മ​ൻ, ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Tags :

Recent News

Corehub Up