x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

വെബ് ഡെസ്ക്
Published: August 2, 2026 01:23 AM IST | Updated: August 2, 2026 01:23 AM IST

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജലനിരപ്പ് ഉയർന്നപ്പോൾ.

തൃ​ശൂ​ർ: റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ, സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും ഇ​ന്‍റ​ർ​വ്യൂ​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. റെ​സി​ഡ​ൻ​ഷ്യ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് അ​വ​ധി ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 51 പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.
തൃ​ശൂ​ർ

സുവോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് ഇ​ന്ന് അ​വ​ധി

തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​ത്തൂ​രി​ലു​ള്ള തൃ​ശൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഇ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല.
സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണു പാ​ർ​ക്കി​ന് അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​തെ​ന്നു പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ട്ര​ക്കിം​ഗ്,

ക്യാ​ന്പിം​ഗ് നി​രോ​ധി​ച്ചു

തൃ​ശൂ​ർ: ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ൾ, വ​ന​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ്, വൈ​ൽ​ഡ​ർ​ന​സ് ക്യാ​ന്പിം​ഗ് എ​ന്നി​വ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Holiday

Recent News

Corehub Up