x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷ​ധ​വു​മാ​യി മൂ​ന്നാ​റി​ല്‍ ഉ​പ​വാ​സസ​മ​രം

വെബ് ഡെസ്ക്
Published: September 20, 2026 11:32 PM IST | Updated: September 20, 2026 11:32 PM IST

പ്ര​തി​ഷേ​ധ സ​മ​രം കെ​സിവൈഎം മൂ​ന്നാ​ര്‍ മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു സോ​ജ​ന്‍ ക​ല്ലേ​ല്‍ ഉ​ദ്ഘാ​ടനം ചെ​യ്യു​ന്നു.

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ന് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു ന​ല്‍​കി​യ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​ര്‍​മ്മാ​ണം വൈ​കു​ന്ന​തിൽ പ്രതിഷേധിച്ച് മൂ​ന്നാ​റി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. കേ​ര​ള കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്‌​മെ​ന്‍റ്, കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍, സെ​ന്‍റ​ര്‍ ഫോ​ര്‍ പ്രൊ​ട്ട​ക‌്ഷ​ന്‍ ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റീസ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.​

കെസിവൈഎം മൂ​ന്നാ​ര്‍ മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ത്യു സോ​ജ​ന്‍ ക​ല്ലേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​രസ​മി​തി ക​ണ്‍​വീ​ന​ര്‍ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​വ​രെ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മൂ​ന്നാ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ.​മൈ​ക്കി​ള്‍ വ​ല​യി​ഞ്ചി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ എ​ല്‍.​ഡി.​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് അ​നു​മ​തി ന​ല്‍​കി​യ പ​ദ്ധ​തിയുടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചി​രു​ന്നു. ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും പ​ണി​ക​ള്‍ തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ച​നാസ​മ​രം. ആ​ശു​പ​ത്രി നി​ര്‍​മാ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചത്. ദേ​വി​കു​ളം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

കെസി​വൈഎം മൂ​ന്നാ​ര്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെസിവൈഎം വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജാ, പീ​രു​മേ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് യേ​ശു, പി.​എ.​ജോ​സ​ഫ്, ഫി​ലി​പ്പ്, പ്ര​വീ​ണ.​ടി, അ​ഡ്വ.​ച​ന്ദ്ര​പാ​ല്‍, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews strike

Recent News

Corehub Up