x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സ് നി​ർ​മാ​ണം ഭാ​ഗി​ക​മാ​യി നി​ല​ച്ചു; മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: October 16, 2026 01:34 AM IST | Updated: October 16, 2026 01:34 AM IST

മു​ന​മ്പം ഹാ​ർ​ബ​റി​ൽ ഐ​സി​ടാ​തെ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന മ​ത്സ്യം​നി​റ​ച്ച ബാ​സ്ക്ക​റ്റു​ക​ൾ

വൈ​പ്പി​ൻ: മു​ന​മ്പ​ത്ത് വൈ​ദ്യു​ത മു​ട​ക്കം പ​തി​വാ​യ​തോ​ടെ ഐ​സ് നി​ർ​മാ​ണം ഭാ​ഗി​ക​മാ​യി നി​ല​ച്ചു. ഇ​താ​ക​ട്ടെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ വ​ൻ​പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ത്തി​ന് ഐ​സ് കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ ഹാ​ർ​ബ​റി​ൽ മ​ത്സ്യം​വാ​ങ്ങാ​നും ആ​ളി​ല്ലാ​താ​യി. ഇ​തോ​ടെ മ​ത്സ്യ​ത്തി​ന് വി​ല​യി​ടി​വ് സം​ഭ​വി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഐ​സ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​കാ​തെ ബോ​ട്ടു​ക​ൾ പ​ല​തും ക​ര​യി​ൽ കെ​ട്ടി​യ നി​ല​യി​ലാ​ണ്.

അ​യ്യ​മ്പി​ള്ളി വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നി​ൽ ദി​വ​സ​ത്തി​ൽ നാ​ലും അ​ഞ്ചും ത​വ​ണ വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​തു​മൂ​ലം പ്ലാ​ന്‍റു​ക​ളി​ൽ ഐ​സ് ഫോം ​ആ​കു​ന്നി​ല്ല എ​ന്നാ​ണ് പ്ലാ​ന്‍റ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​തു​മൂ​ലം പൊ​ള്ള​യാ​യ ഐ​സ് ബ്ലോ​ക്കു​ക​ളാ​ണ് പ്ലാ​ന്‍റി​ൽ ഉ​ണ്ടാ​കു​ക. അ​ത്യാ​വ​ശ്യ​ക്കാ​ർ ഇ​ത് വാ​ങ്ങി​ക്കൊ​ണ്ടു പോ​കു​ന്നു​ണ്ട്. പ​ക്ഷേ ഇ​തൊ​ന്നും മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ബോ​ട്ട് ഉ​ട​മ​ക​ളും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്.

Tags : Ice production NattuVishesham DistrictNews

Recent News

Corehub Up