x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍

വെബ്ഡസ്ക്
Published: November 29, 2026 12:22 AM IST | Updated: November 29, 2026 12:22 AM IST

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​

തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം, അ​മി​ത​വ​ണ്ണം തു​ട​ങ്ങി​യ​വ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും തു​ട​ര്‍​ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും സെ​ന്‍റ​റി​ലൂ​ടെ സാ​ധി​ക്കും.

ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വും മ​സി​ലി​ന്റെ അ​ള​വും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ബോ​ഡി കോം​പോ​സി​ഷ​ന്‍ അ​ന​ലൈ​സ​ര്‍, പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള നോ​ണ്‍ മൈ​ഡ്രി​യാ​റ്റി​ക് ഫ​ണ്ട​സ് കാ​മ​റ, കാ​ലി​ലെ ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​നു​ബ​ന്ധ പ്ര​ശ്‌​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ബ​യോ തെ​സി​യോ​മീ​റ്റ​ര്‍, പ്ര​മേ​ഹം മൂ​ലം ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ത​ട​സം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ആ​ര്‍​ട്ടീ​രി​യ​ല്‍ ഡോ​പ്ല​ര്‍ സ്‌​കാ​ന്‍, ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ്‌​പൈ​റോ​മെ​ട്രി തു​ട​ങ്ങി​യ ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ സെ​ന്റ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് കോ​ക്കാ​ട്ട്, കൗ​ണ്‍​സി​ല​ര്‍ പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ജി​ല്ലാ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​സി. സാം ​പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Metabolic Centre nattu vishesham local news at the District Hospital

Recent News

Corehub Up