മുണ്ടക്കയം ഈസ്റ്റ്: അനധികൃതമായി വിദേശ മദ്യവില്പന നടത്തിവന്നിരുന്നയാളെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ സ്വദേശി കല്ലറക്കൽ മനോജ് കുമാർ (56) ആണ് അറസ്റ്റിലായത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യവില്പനയും ലഹരിവസ്തുക്കളുടെയും കണക്കിൽപ്പെടാത്ത പണം കടത്തും കണ്ടെത്തുന്നതിനു പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആറര ലിറ്റർ വിദേശമദ്യം പിടിച്ചത്.
മുപ്പത്തഞ്ചാംമൈലിൽ വ്യാപാരസ്ഥാപനം നടത്തുകയാണ് ഇയാൾ. മുന്പും ഇയാളുടെ പക്കൽനിന്നു വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.