x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ലോ​ക​ത്തി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ സാ​ക്ഷി​ക​ളാ​ക​ണം: മാ​ര്‍ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ല്‍

വെബ്ഡെസ്ക്
Published: November 14, 2026 11:40 PM IST | Updated: November 14, 2026 11:40 PM IST

ഇ​ടു​ക്കി ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു നീ​ങ്ങു​ന്നു.

ചെ​റു​തോ​ണി: ദൈ​വ​ത്തോ​ടു ചേ​ര്‍​ന്ന് ജീ​വി​ക്കു​മ്പോ​ഴാ​ണ് ആ​ധ്യാ​ത്മി​ക​വും ഭൗ​തി​ക​വു​മാ​യ വ​ള​ര്‍​ച്ച സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് ഇ​ടു​ക്കി ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍. വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ 800-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ജൂ​ബി​ലി​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തീ​ഡ്ര​ല്‍ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ലേ​ക്കു ന​ട​ത്തി​യ പ്ര​ഥ​മ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം​ ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.

ഇ​ന്ന​ത്തെ ലോ​ക​ത്തി​ല്‍ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും മ​നു​ഷ്യ​ത്വ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും അ​ന്യ​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ദി​നം​പ്ര​തി കേ​ള്‍​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ടു​ക്കു​ന്ന​താ​ണ്. ദൈ​വ​ത്തോ​ടു ചേ​ര്‍​ന്ന് ജീ​വി​ച്ച് മ​നു​ഷ്യ​നെ സ്‌​നേ​ഹി​ച്ച് ത്യാ​ഗ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ച​രി​ച്ച വി​ശു​ദ്ധ​നാ​ണ് ഫ്രാ​ന്‍​സി​സ് അ​സീ​സി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ തി​രു​സ്വ​രൂ​പ​വും തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് മാ​തൃ​വേ​ദി​യം​ഗ​ങ്ങ​ള്‍ അ​ണി​നി​ര​ന്നു.
തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ പൂ​ര്‍​ണ ദ​ണ്ഡ​വി​മോ​ച​ന ആ​ശി​ര്‍​വാ​ദം ബി​ഷ​പ് ന​ല്‍​കി.

രൂ​പ​ത​യി​ലെ ആ​റു ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നാ​യി എ​ത്തി​യ​വ​രാ​ണ് തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്. 21ന് ​സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലും ഡി​സം​ബ​ര്‍ അ​ഞ്ചി​ന് രാ​ജാ​ക്കാ​ട് ക്രി​​രാ​ജ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലും മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​നം ന​ട​ത്തും.
മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു അ​ഴ​ക​നാ​ക്കു​ന്നേ​ല്‍, ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍, സി​സ്റ്റ​ര്‍ റാ​ണി എ​സ്എ​ച്ച്, കൊ​ച്ചു​റാ​ണി, മേ​ഖ​ല, ശാ​ഖാ ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : ????????? ??????? ?????? ?????? ????????????????????? ???????????????? ????????? ????????????. humanity NattuVishesham DistrictNews

Recent News

Corehub Up