x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ധ​ക്യ​ത്തി​ൽ അ​റി​വും പ​രി​ജ്ഞാ​ന​വും വെ​ളി​ച്ച​മാ​ക​ണം: മാ​ർ ക്രി​സോ​സ്റ്റ​മോ​സ്

വെബ് ഡെസ്ക്
Published: October 29, 2026 10:33 PM IST | Updated: October 29, 2026 10:33 PM IST

പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക നേ​തൃ​സം​ഗ​മം ഡോ. ​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​രു​മ​ല: ജീ​വി​തം പ​രി​പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ വാ​ർ​ധ​ക്യ​ത്തി​ൽ അ​റി​വും പ​രി​ജ്ഞാ​ന​വും സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ർ​ധ​ക്യം ഗൗ​ര​വ​ത്തി​ൽ നി​ന്നും ന​ർ​മ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കേ​ണ്ട കാ​ല​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് പ​റ​ഞ്ഞു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് ക്ലാ​സ് ന​യി​ച്ചു. സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, ഫാ.​കോ​ശി തോ​മ​സ്, ഫാ.​സി.​എ.​ഐ​സ​ക്, ഡോ.​മാ​ത്യു പി ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രു​മ​ല തി​രു​മേ​നി സ​ത്യ​ത്തി​ന്‍റെ പ്ര​വാ​ച​ക​ൻ: ഡോ. രമേഷ്

പ​രു​മ​ല: ധാ​ര്‍​മി​ക​ത​യും സ​ന്മാ​ര്‍​ഗ പാ​ഠ​ങ്ങ​ളും ആ​ത്മീ​യ​ത​യി​ലൂ​ടെ പ്ര​ബോ​ധി​പ്പി​ച്ച പ​രു​മ​ല തി​രു​മേ​നി സ​ത്യ​ത്തി​ന്‍റെ പ്ര​വാ​ച​ക​നാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​ത് സേ​വ​ക് സ​മാ​ജം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഡോ.​ര​മേ​ഷ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി. പ​രു​മ​ല​യി​ല്‍ ന​ട​ന്ന ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ മൂ​ന്നാം ദി​വ​സ​ത്തെ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ച്ച​നീ​ച​ത്വ​ങ്ങ​ള്‍​ക്കെ​തി​രേ സ​ത്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത പ​രു​മ​ല തി​രു​മേ​നി​യു​ടെ വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും പ്ര​തി​ഫ​ലി​ച്ചി​രു​ന്നു. വി​ശ്വാ​സ​ത്തെ അ​നു​ഭ​വ​വും അ​നു​ഭൂ​തി​യു​മാ​ക്കി​യ മ​ഹാ​ഗു​രു​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​ഡോ. ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ്, മാ​ത്യു ഉ​മ്മ​ന്‍ അ​രി​കു​പു​റം, മ​നോ​ജ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ഡോ. ​ജോ​ര്‍​ജ് ജേ​ക്ക​ബ് പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും.

Tags :

Recent News

Corehub Up