x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം ; മുത്തച്ഛന്‍റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡു ചെയ്തേക്കും

വെബ് ഡെസ്ക്
Published: October 30, 2026 01:11 AM IST | Updated: October 30, 2026 01:11 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: മൂ​ന്ന് വ​യ​സു പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മ​ടി​യി​ലി​രു​ത്തി സ്റ്റി​യ​റിം​ഗി​ൽ പി​ടി​പ്പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച സംഭ വത്തിൽ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും.

വ​ള്ള​ക്ക​ട​വ് വ​യ്യാ​മൂ​ല സ്വ​ദേ​ശി സൈ​നു​ലാ​ബ്ദീ​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സാ​ണ് സ​സ് പെ​ൻ​ഡ് ചെ​യ്യു​ക. സൈ​നു​ലാ​ബ്ദീ​നു ഇതു സംബന്ധിച്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ലൈസ ൻസ് സസ്പെൻഡു ചെയ്യുന്ന തിനുള്ള ന​ട​പ​ടി ക​ഴ​ക്കൂ​ട്ടം ജോ​യി​ന്‍റ് ആ​ർടിഒ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. അ​പ​ക​ട​ക​രംവിധം വാ​ഹ​ന​ം ഓടിച്ചു, കു​ഞ്ഞി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​ തുടങ്ങിയ കാര്യങ്ങൾ എം​വി​ഡി സൈ​നു​ലാ​ബ്ദീ​നു ന​ൽ​കി​യ നോ​ട്ടീ​സി​ൽ ചൂണ്ടിക്കാട്ടി.

പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ ഹോ​ൺ മു​ഴ​ക്കി​യി​ട്ടും വാ​ഹ​നം വേ​ഗ​ംകൂ​ട്ടി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ കു​ഞ്ഞി​നെ സൈ​നു​ലാ​ബ്‌​ദീ​ൻ മ​ടി​യി​ലി​രു​ത്തി കാ​ർ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​മ്മി​ഷ​ൻ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യോ​ടും റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫിസ​റോ​ടും അ​ടി​യ​ന്ത​ര​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് കേ​സെ​ടുത്തു വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തി രുന്നു. ലൈ​സ​ൻ​സ് സ​സ് പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് പു​റ​മേ എം​വി​ഡി​യു​ടെ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ ശം ​ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കു​ട്ടി ക​ര​ഞ്ഞ​പ്പോ​ൾ മ​ടി​യി​ലെ​ടു​ത്തു വ​ച്ച​താ​ണെ​ന്നാ​ണ് മുത്തച്ഛൻ സൈ​നു​ലാ​ബ്ദീ​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags :

Recent News

Corehub Up