x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17 കാരന്‍റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവം: പ്രതിഷേധം ശക്തമാകുന്നു

വെബ്ഡെസ്ക്
Published: November 3, 2026 06:05 AM IST | Updated: November 3, 2026 06:05 AM IST

ശ്രീ​കാ​ര്യം: പാ​ങ്ങ​പ്പാ​റ​യി​ൽ പ​തി​നേ​ഴു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ​ക്കെ​ട്ടി ക​രി​യി​ല​കൊ​ണ്ടു മൂ​ടി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്തം. കേ​സി​ൽ കസ്റ്റഡിയിലെടുത്തവരെ തെളിവെടുപ്പിനെ ത്തിച്ചപ്പോൾ ഹെ​ൽ​മെ​റ്റു​വ​ച്ചു കൊ​ണ്ടു​പോ​യ​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വു​ള്ള​വ​രാ​യി​രിക്കാം കൃ​ത്യ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് കൊല്ലപ്പെട്ട അഭിറാമി ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

കേ​സി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പൊ​ലി​സ് നേ​ര​ത്തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ മ​ക​ൻ ന​ഷ്ട​പ്പെ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ഭി​റാ​മി​ന്‍റെ അ​ച്ഛ​ൻ മ​ധു​കു​മാ​ർ ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ൽ മ​ക​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തുടർന്നു രാ​ത്രി ഏ​ഴോ​ടെ അ​ഭി​റാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓഫ് ആ​വു​ക​യും ചെ​യ്തു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പൊ​ലി​സ് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ മ​ക​ന്‍റെ മ​ര​ണം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ധു​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags :

Recent News

Corehub Up