x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ക്ല്യൂ​സീ​വ് ക​ലോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി

വെബ്ഡെസ്ക്
Published: November 17, 2026 04:03 AM IST | Updated: November 17, 2026 04:03 AM IST

വൈ​ക്കം ഉ​പ​ജി​ല്ല സ്കൂവൈ​ക്കം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ നൃ​ത്ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ.​ൾ ക​ലോ​ത്സ​വ​ത്തി​

ത​ല​യോ​ല​പ്പ​റ​മ്പ് : വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. വൈ​ക്കം ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 67 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗാ​നാ​ലാ​പ​നം, നാ​ടോ​ടി നൃ​ത്തം, പ്ര​ച്ഛ​ന്ന​വേ​ഷം, ഒ​പ്പ​ന, സം​ഘ നൃ​ത്തം, വാ​ദ്യോ​പ​ക​ര​ണ വാ​ദ​നം തു​ട​ങ്ങി 24 പ​രി​പാ​ടി​ക​ൾ ന​ട​ത്തി കു​ട്ടി​ക​ൾ കൈ​യ​ടി നേ​ടി. സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ റെ​ജി​മോ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ​യാ​ണ് ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വം തു​ട​ങ്ങി​യ​ത്.

ഈ ​ഗാ​ന​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്‌​കാ​ര​വും കു​ട്ടി​ക​ൾ മി​ക​വു​റ്റ​താ​ക്കി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നെ​ത്തി​യ ത​മ്മി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ​രി​ശീ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്. വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 24 സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നൊ​പ്പം വൈ​ക്ക​ത്ത് ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബി​പി​സി പി.​ആ​ർ. ശ്രീ​കു​മാ​ർ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ല​ക്ഷ്മി, ക​വി​താ ബോ​സ്, ഭി​ന്ന​ശേ​ഷി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മേ​രി എ​ലി​സ​ബ​ത്ത്, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രാ​യ ഷി​മി​ഷ ബീ​വി, ലി​ൻ​ഡി​മോ​ൾ, മോ​നി​ഷ , റെ​ജി​മോ​ൾ, ജി​ഷ , ദി​വ്യ, സൗ​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Arts Festival Nattuvishesham DistrictNews

Recent News

Corehub Up