x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന: പ്ര​തി​ഷേധം​, സംഘ​ർ​ഷം


Published: November 3, 2026 07:00 AM IST | Updated: November 3, 2026 07:00 AM IST

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ഹൃ​ദ്രോ​ഗി​യാ​യ 65കാ​ര​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് വി​വാ​ദ​ത്തി​ലാ​യി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് അ​ഞ്ച് രൂ​പ​യി​ൽ നി​ന്ന് 10 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ​യാ​ണ് ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​സി​ജി എ​ടു​ക്കു​ന്ന​തി​നാ​യി ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ല​യി​ൽ ശ്രീ​ധ​ര​ൻ (65) എ​ന്ന വ​യോ​ധി​ക​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ധ​ര​ന് പു​റ​മെ സു​ധാ​ക​ര​ൻ, സ​നൂ​പ്, അ​ജി​ത്ത് ആ​വ​ള, എ​ൽ.​എ​സ്. ദേ​വ​കൃ​ഷ്ണ, അ​ർ​ജു​ൻ പാ​റാ​ട്ടു​പാ​റ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഹൃ​ദ്രോ​ഗി​യാ​യ വ​യോ​ധി​ക​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വം പ്ര​തി​ഷേ​ധ​ത്തി​ന് കൂ​ടു​ത​ൽ ആ​ക്കം കൂ​ട്ടി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സി​പി​എം നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ശ്രീ​ധ​ര​ൻ ചി​കി​ത്സ​യ്ക്കാ​യെ​ത്തി​യ രോ​ഗി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പൊ​ലി​സ് വി​ട്ട​യ​ച്ച​ത്.

Tags :

Recent News

Corehub Up