x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ട​പെ​ട​ണം


Published: March 8, 2026 05:55 AM IST | Updated: March 8, 2026 05:55 AM IST

രാ​മ​ങ്ക​രി: യു​ദ്ധം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ഫാ.​ജോ​ർ​ജ് അ​വ​ണ്ണൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​പ്രാ​ർ​ത്ഥ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​എം​സി​എ വേ​ഴ​പ്ര സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ലോ​ക​സ​മാ​ധാ​ന പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​ൾ​ഫി​ലും മ​ദ്ധ്യേ​ഷ്യ​യി​ലും അ​ട​ക്ക​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ട്. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ആ​ഗോ​ള സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ട്ര​ഷ​റ​ർ കെ. ​ജെ ജെ​യിം​സ് കൊ​ച്ചു​കു​ന്നേ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി, ജോ​യി​ച്ച​ൻ ന​ടു​ച്ചി​റ, ദേ​വ​സി​യാ​ച്ച​ൻ വേ​ഴ​പ്ര ജെ. ​കു​ര്യാ​ക്കോ​സ് ബാ​ബു വ​ട​ക്കേ​ക​ളം സു​നി​ൽ കു​ര്യാ​ള​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham India should i intervene

Recent News

Corehub Up