ഇന്ത്യൻ ബാങ്ക് തിരുവനന്തപുരം സോണൽ ഓഫിസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തൺ.
തിരുവനന്തപുരം: വിജിലൻസ് അവെയർനസ് വീക്ക് - 2026-ന്റെ ഭാഗമായി ഇന്ത്യൻ ബാങ്ക്, തിരുവനന്തപുരം സോണൽ ഓഫിസിന്റെ നേതൃത്വത്തിൽ പൊതുഭരണരംഗത്ത് സത്യസന്ധതയും സുതാര്യതയും വളർത്തുന്നതിനായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പട്ടം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമാണ മത്സരവും ഉപന്യാസ മത്സരവും നടത്തി.
തുടർന്ന് വിജിലൻസ് ബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉൗട്ടിയുറപ്പിക്കുന്നതിനായി ഇന്ത്യൻ ബാങ്ക് വാക്കത്തണ്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം സോണൽ മാനേജർ കെ.സുരേഷ്, ഡപ്യൂട്ടി സോണൽ മാനേജർ കെ.സുരേഷ് എന്നിവർ സോണൽ ഓഫിസിലെയും സിറ്റി ബ്രാഞ്ചുകളിലെയും ജീവനക്കാരോടൊപ്പം വാക്കത്തണിൽ പങ്കെടുത്തു.
Tags : awareness week Nattuvishesham DistrictNews DeepikaNews