മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മംഗലത്തുനടയിൽ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്യുന്നു.
കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻ ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനാചരണവും ഇതോനുബന്ധിച്ച് നടത്തി.
മംഗലത്തുനടയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. ലോഹിതാക്ഷൻ നായർ, സാജു പുന്നയ്ക്കൽ, ബിജു വർഗീസ്, സി.വി. എൽദോസ് എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണവും സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ജന്മ വാര്‍ഷികവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍, കെ.ഒ. ജോര്‍ജ്, സാബു വാഴയില്‍ തുടങ്ങിയവർ പങ്കെടുത്തു.
കോലഞ്ചേരി: പുത്തൻകുരിശ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മനോജ് കാരക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
Tags : Indira Gandhi Local News Ernakulam Nattuvishesham