പാന്പാടി വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ ആരംഭിച്ച ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് മെമ്മോറിയൽ അഖിലകേരള ഇന്റർ സ്പെഷൽ സ്
പാന്പാടി: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് മെമ്മോറിയൽ അഖിലകേരള ഇന്റർ സ്പെഷൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് പാന്പാടി വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ തുടക്കമായി.കേരളത്തിലെ 18 സ്പെഷൽ സ്കൂളുകളിലെ പങ്കെടുപ്പിച്ചു നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം പാന്പാടി സിഐ കെ. ഷിജു നിർവഹിച്ചു.
ഹോസ്പിറ്റൽ ഓർഡേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് പ്രൊവിൻഷ്യൽ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ അധ്യക്ഷത വഹിച്ചു. സ്പെഷൽ ഒളിന്പിക്സ് ഭാരത് ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സൂസമ്മ ജോർജ് പ്രസംഗിച്ചു.
Tags : Football Tournament nattuvishesham local news Inter-Special School Tournament