x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി-​എ​ട​ക്കാ​നം റോ​ഡി​ൽ കാ​ടു​ക​യ​റി, യാ​ത്ര ദു​ഷ്ക​രം

വെബ് ഡെസ്ക്
Published: November 3, 2026 06:56 AM IST | Updated: November 3, 2026 06:56 AM IST

ഇ​രി​ട്ടി-എ​ട​ക്കാ​നം-പ​ഴ​ശി പ്രോ​ജ​ക്ട് റോ​ഡ​രി​കി​ൽ കാ​ടു​ക​ൾ വ​ള​ർ​ന്ന നി​ല​യി​ൽ.

ഇ​രി​ട്ടി: ഇ​രി​ട്ടി-​എ​ട​ക്കാ​നം-​പ​ഴ​ശി പ്രോ​ജ​ക്ട് റോ​ഡ​രി​കി​ൽ കാ​ടു​പ​ട​ർ​ന്ന​ത് യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കാ​ട് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​യ്ക്കും ത​ട​സ​മാ​കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ൽ ക​യ​റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത് അ​പ​ക​ട​ഭീ​തി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​നി​ല​യം മു​ത​ൽ എ​ട​ക്കാ​നം നെ​ല്ലാ​റ​ക്ക​ൽ വ​രെ​യാ​ണ് കാ​ട് തി​ങ്ങി​വ​ള​ർ​ന്ന​ത്. തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​മ്പു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​ജീ​വി​ക​ളു​ടെ ശ​ല്യ​വും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന​തും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ റോ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് യാ​ത്രാ​സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​പി. മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ, സെ​ക്ര​ട്ട​റി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Tags :

Recent News

Corehub Up