മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അനില്‍കുമാര്‍ എന്നിവര്‍ ജനനി പദ്ധതിയിലൂടെ ജനിച്ച കുഞ്ഞുങ്ങളോടൊപ്പം.
മലപ്പുറം: ജനനി വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ ജില്ലയില്‍ 200 കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംഘടിപ്പിച്ച രണ്ടാമത് 100 കുരുന്നുകളുടെ സ്നേഹസംഗമം ശ്രദ്ധേയം. സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കാട്ടുങ്ങല്‍ റീജന്‍സി കണ്വെന്ഷന് സെന്ററില്‍ നടന്ന സംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായുള്ള സുവനീര്‍ മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ പ്രകാശനം ചെയ്തു.
മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനനി പദ്ധതിയിലൂടെ 2022ല്‍ ആദ്യ നൂറ് കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെഭാഗമായി ആദ്യ സ്നേഹസംഗമം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നൂറ് ദമ്പതികള്‍ക്ക് കൂടി സന്താനഭാഗ്യം ലഭിച്ചതോടെയാണ് രണ്ടാമത്തെ സംഗമം നടത്തിയത്.
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുമേഷ്, ജനനി ജില്ലാ കണ്‍വീനര്‍ ഡോ. മഞ്ജു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അസ്ലു, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സനല്‍, ഡോ. സി. അലിഗര്‍ ബാബു, ഷാജിത അറ്റാശേരി, കെ.എസ്. ഹസ്കര്‍, എച്ച്എംസി അംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : eartwarming Gathering Infertility Treatment NattuVishesham DistrictNews