മൂവാറ്റുപുഴയില്‍ ജന്മമരം പദ്ധതിയുടെ ഉദ്ഘാടനം ഇഷ്ടമരം ഫൗണ്ടേഷന് സ്ഥാപകന്‍ ബാബു തട്ടാര്‍കുന്നേല്‍ ഫാ. മാത്യു തുരുത്തിപ്പള്ളിക്ക് വൃക്ഷത്തൈ കൈമാറി നിര്‍വഹി
മൂവാറ്റുപുഴ: ഓരോ കുഞ്ഞിന്റെ ജനനത്തോടൊപ്പം ഒരു വൃക്ഷത്തൈ നടുന്ന ജന്മമരം പദ്ധതിക്ക് മൂവാറ്റുപുഴയിലും മാറാടിയിലും തുടക്കമായി. പാല മാര്‍ സ്ലീവാ മെഡിസിറ്റിയും ഇഷ്ടമരം ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
മൂവാറ്റുപുഴ നഗരസഭ, മാറാടി പഞ്ചായത്ത് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് പദ്ധതിയിലൂടെ സൗജന്യമായി വൃക്ഷത്തൈകള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. ഇഷ്ടമരം ഫൗണ്ടേഷന് സ്ഥാപകന്‍ ബാബു തട്ടാര്‍കുന്നേല്‍ കൈമാറിയ വൃക്ഷത്തൈ നട്ട് ഫാ. മാത്യു തുരുത്തിപ്പള്ളി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിക്കാവശ്യമായ തൈകള്‍ മാര്‍ സ്ലീവാ മെഡിസിറ്റി ഇഷ്ടമരം ഫൗണ്ടേഷന് കൈമാറുമെന്ന് മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍ പറഞ്ഞു.
Tags :