x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ജോലി ​സംരക്ഷി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി

വെബ് ഡെസ്ക്
Published: October 29, 2026 05:35 AM IST | Updated: October 29, 2026 05:35 AM IST

ക​ണ്ണൂ​ർ ജി​ല്ലാ ദേ​ശീ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ഉ​ളി​ക്ക​ൽ മേ​ഖ​ലാ ക​ൺ​വെ​ൻ​ഷ​ൻ കേ​ര​ള സ്റ്റേ​റ്റ് ചു​മ​ട്ടു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത്

ഉ​ളി​ക്ക​ൽ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ദേ​ശീ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ഉ​ളി​ക്ക​ൽ മേ​ഖ​ലാ ക​ൺ​വെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചു​മ​ട്ടു തൊ​ഴി​ലാ​ളിക​ൾ​ക്കെ​തി​രേ വ​രു​ന്ന കോ​ട​തി വി​ധി​ക​ൾ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്കു വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ക്ഷേ​മ ബോ​ർ​ഡും സ​ർ​ക്കാ​രും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ്റ്റേ​റ്റ് ചു​മ​ട്ടു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​മ​ട്ടു തൊ​ഴി​ലാ​ളി ടിംബ​ർ യൂ​ണി​യ​ൻ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഉ​ളി​ക്ക​ൽ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജെ. ജോ​സ​ഫ്, ബാ​ല​ൻ പ​ടി​യൂ​ർ, വി​ൻ​സെ​ന്‍റ്, ബി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up