സംയുക്ത കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ചിറ്റൂർ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറെ പരാതി അറിയിക്കുന്നു.
ചിറ്റൂർ: തമിഴ്നാടിന്റെ ജലനിഷേധത്തിനെതിരേ സംയുക്ത കർഷക സംരക്ഷണ സമിതികളടെ ആഭിമുഖ്യത്തിൽ അമ്പാട്ടുപാളയം ജലസേചന കാര്യാലയത്തിനു മുന്നിൽ നടത്തി ധർണ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു.
ഷാജി മുള്ളൻതോട് അധ്യക്ഷത വഹിച്ചു. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, പല്ലശന പഞ്ചായത്ത് പ്രസിഡന്റ് രാമദാസ്, ഭാസ്കരൻ, സജീവൻ, ഗണേശൻ, സുദേവൻ എന്നിവർ പ്രസംഗിച്ചു.
രണ്ടാംവിളയ്ക്ക് അടിയന്തരമായി ആളിയാർവെളളം ലഭിക്കാൻ സംസ്ഥാനസർക്കാർ തമിഴ്നാടുമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. തുടർന്ന് ചിറ്റൂർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ കിരൺ എബ്രാഹം തോമസുമായി സമരക്കാർ ചർച്ചനടത്തി.
ഇന്ന് തിരുവനന്തപുരത്തുനടക്കുന്ന അധികൃതരുടെ ചർച്ചയിലെ തീരുമാനങ്ങൾ സമരക്കാരെ അറിയിക്കാമെന്ന് എൻജിനിയർ അറിയിച്ചു.
ചർച്ചയിൽ വെള്ളം വിട്ടുതരുന്നതിനു അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് തീരുമാനമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് കർഷകർ പിരിഞ്ഞുപോയത്.
Tags : stages a protest in front of the Irrigation Office. Nattuvishesham DistrictNews