ജെഎസ്ഒവൈഎ യുവജന മാസാചരണം ഭദ്രാസനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മീനങ്ങാടി അരമന വളപ്പില്‍ വൃക്ഷത്തൈ നടുന്നു.
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം അരമന ചാപ്പലില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് നിര്‍വഹിച്ചു.
ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരമന വളപ്പില്‍ വൃക്ഷത്തൈ നട്ടു. നാളെ ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും മേഖലകളിലും പതാക ഉയര്‍ത്തും. വിവിധ സാമൂഹിക ക്ഷേമ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എല്‍ദോ ഷാജു, സെക്രട്ടറി കെ.പി. എല്‍ദോസ്, ഫാ. ബേസില്‍ കരനിലത്ത്, ഫാ. ബാബു നീറ്റുങ്കര, ഫാ. എല്‍ദോ മനയത്ത്, ഫാ. മനീഷ് ജേക്കബ്, ഫാ. സോജന് വാണാക്കുടി, ഫാ. എല്‍ദോ ലീലാഭവനം, ഫാസിന് ജോസ്, ടോംസ് എല്‍ദോസ്, ബേബി എന്നിവര്‍ പ്രസംഗിച്ചു.