അടൂർ: തെങ്ങമം കാഞ്ഞിക്കൽ ദേവിക്ഷേത്ര സേവാസമിതി ഏർപ്പെടുത്തിയ 13 ാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ പത്മകുമാർ മല്ലപ്പള്ളി അർഹനായി.
തിരുവല്ല മല്ലപ്പള്ളി തുരുത്തിക്കാട് പള്ളത്ത് വീട്ടിൽ പത്മകുമാർ രചിച്ച അടക്കിപ്പിടിച്ച ആത്മഗതങ്ങൾ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബർ ആറിന് കാഞ്ഞിക്കൽ ദേവിക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ യജ്ഞാചാര്യൻ പന്മന ഗോപിമോഹൻ പുരസ്കാരം സമ്മാനിക്കും.
Tags : Poetry Collection Nttuvishesham Districtnews