x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​കാ​രു​ണ്യ, ദു​രി​താ​ശ്വാ​സ രം​ഗ​ങ്ങ​ളി​ൽ ത​ന​തു​മു​ദ്ര പ​തി​ച്ച് ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി

വെബ് ഡെസ്ക്
Published: October 29, 2026 05:43 AM IST | Updated: October 29, 2026 05:43 AM IST

ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ, ദു​രി​താ​ശ്വാ​സ രം​ഗ​ങ്ങ​ളി​ൽ ത​ന​തു​മു​ദ്ര പ​തി​ച്ച് ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​യാ​ണം തു​ട​രു​ന്നു. 14 വ​ർ​ഷം മു​ന്പ് ക​ൽ​പ്പ​റ്റ​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള ഏ​താ​നും ചെ​റു​പ്പ​ക്കാ​ർ രൂ​പം ന​ൽ​കി​യ സൊ​സൈ​റ്റി ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് 14 പ​ദ്ധ​തി​ക​ൾ.

ഓ​ട്ടി​സം ബാ​ധി​ത​രാ​യ 86 പേ​ർ​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന സ്പ​ർ​ശ്, കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​വും രാ​വി​ലെ ക​ഞ്ഞി വി​ത​ര​ണം, വൃ​ക്ക, കാ​ൻ​സ​ർ, കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം, പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ വോ​ള​ന്‍റി​യ​ർ സേ​വ​നം, ക​ഠി​ന പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം, രോ​ഗി​ക​ൾ​ക്കും ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം, നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന മം​ഗ​ല്യം, അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം, ദ​രു​ന്ത​മു​ഖ​ങ്ങ​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം... ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ര.

33 അം​ഗ​ങ്ങ​ളാ​ണ് സൊ​സൈ​റ്റി​യി​ൽ. റി​ട്ട.​ത​ഹ​സി​ദി​ൽ​ദാ​രും മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡോ.​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ സൂ​പ്പി ക​ല്ല​ങ്കോ​ട​നാ​ണ് നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ്. ബ​ഷീ​ർ കോ​ട്ട​പ്പു​ളി​ക്ക​ൽ-​സെ​ക്ര​ട്ട​റി, മൂ​സ പു​ളി​യ​ൻ​പൊ​യി​ൽ-​ട്ര​ഷ​റ​ർ, പി.​കെ. അ​യൂ​ബ്, സ​ലിം അ​റ​യ്ക്ക​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​വി. സ​ലിം, അ​ഷ്റ​ഫ് മു​പ്പ​റ്റ, ജൂ​നീ​ഷ് മ​ജീ​ദ്, യു.​കെ. ഹാ​ഷിം-​എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.
സ്വ​ന്തം നി​ല​യി​ൽ പ​ണം എ​ടു​ത്തും പ്ര​വാ​സി​ക​ള​ട​ക്കം സു​മ​ന​സു​ക​ളി​ൽ​നി​ന്നു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യും ബി​രി​യാ​ണി ച​ല​ഞ്ചും മ​റ്റും സം​ഘ​ടി​പ്പി​ച്ചു​മാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ധ്വ​ന​ഫ​ല​ത്തി​ന്‍റെ ചെ​റി​യ അം​ശ​മെ​ങ്കി​ലും നി​ർ​ധ​ന​ർ​ക്കും നി​രാ​ലം​ബ​ർ​ക്കു​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ട്ടു​ക​ളി​ൽ ഉ​ള്ള​തി​നാ​ൽ സൊ​സൈ​റ്റി തു​ട​ങ്ങി​വ​ച്ച​തി​ൽ ഒ​രു പ​ദ്ധ​തി​യും വ​ഴി​യി​ൽ ക​ള​യേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദി​വ​സ​വും ക​ഞ്ഞി വി​ത​ര​ണം ചെ​യ്താ​ണ് സൊ​സൈ​റ്റി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​പ്പാ​ക്കി​യ​താ​ണ് ഓ​ട്ടി​സം ബാ​ധി​ത​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി. ഇ​തി​നു​മാ​ത്രം മാ​സം 86,000 രൂ​പ​യാ​ണ് സൊ​സൈ​റ്റി ക​ണ്ടെ​ത്തു​ന്ന​ത്. മം​ഗ​ല്യം പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന​കം 22 യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്. ഓ​രോ വ​ധു​വി​നും അ​ഞ്ച് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന സൊ​സൈ​റ്റി വീ​ടു​ക​ളി​ൽ 250-300 പേ​ർ​ക്കു​ള്ള സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടു​ന്ന സ​മി​തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് മം​ഗ​ല്യം പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് ട്ര​ഷ​റ​ർ മൂ​സ പു​ളി​യ​ൻ​പൊ​യി​ൽ പ​റ​ഞ്ഞു.
പ്ര​ള​യം-​കോ​വി​ഡ് കാ​ല​ങ്ങ​ളി​ലും പു​ത്തു​മ​ല, പു​ഞ്ചി​രി​മ​ട്ടം, ക​ള്ളാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​കൃ​തി ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ഴും സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ സേ​വ​ന​ത്തി​ന് ഇ​റ​ങ്ങി. പു​ഞ്ചി​രി​ട്ടം ഉ​രു​ൾ പൊ​ട്ട​ലി​ൽ ത​ല​യു​ടെ പി​ൻ​ഭാ​ഗം മാ​ത്രം പു​റ​ത്തു​കാ​ണാ​വു​ന്ന വി​ധ​ത്തി​ൽ ച​ളി​യി​ൽ പു​ത​ഞ്ഞു​പോ​യ 11കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത് സൊ​സൈ​റ്റി​യി​ലെ ബ​ഷീ​ർ കോ​ട്ട​പ്പു​ളി​ക്ക​ലാ​ണ്. സ്പ​ർ​ശ് ഉ​ൾ​പ്പ​ടെ പ​ദ്ധ​തി​ക​ൾ വി​പു​ല​പ്പെ​ടു​ത്താ​നാ​ണ് സൊ​സൈ​റ്റി തീ​രു​മാ​നം.

ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ചാ​യ​പ്പ​യ​റ്റ്

ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ചാ​യ​പ്പ​യ​റ്റ് 31ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി 10 വ​രെ ക​ൽ​പ്പ​റ്റ യെ​സ് ഭാ​ര​ത് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ഇ​തി​ന്‍റെ വി​ജ​യ​ത്തി​ന് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി, സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, കെ.​പി. ബ​ഷീ​ർ, പി.​പി. മു​ഹ​മ്മ​ദ്, വി.​വി. സ​ലിം, വി.​വി. മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

വി​ശാ​ല​മാ​യ പ​ന്ത​ലാ​ണ് ചാ​യ​പ്പ​യ​റ്റി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് ചാ​യ, കാ​പ്പി, ജ്യൂ​സ്, വെ​ള്ളം, പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് ര​ണ്ട് കൗ​ണ്ട​റും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​വും പ​ന്ത​ലി​ൽ ഉ​ണ്ടാ​കും.
ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സം​വി​ധാ​നം ഒ​രു​ക്കും. ക​ൽ​പ്പ​റ്റ​യ്ക്കു പു​റ​ത്തു​നി​ന്ന​ട​ക്കം 10,000 പേ​രു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് ചാ​യ​പ്പ​യ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up