കൊട്ടിയം: ഈജിപ്തിലെ കെയ്റോയിൽനടന്ന വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഇരട്ട മെഡൽ നേട്ടം കൈവരിച്ച് അഭിമാനമായി ഒൻപത് വയസുകാരി അവേഗ അജിത്ത്.
ഒക്ടോബർ 31ന് നടന്ന ദി വേൾഡ് ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ സ്വർണവും കുമിത്തെയിൽ വെള്ളിയും നേടിയാണ് നേട്ടം ഉറപ്പിച്ചത്.
98 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളാണ് മാറ്റുരച്ചത്. നാഷണൽ കരാട്ടെ ഫെഡറേഷൻ ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത, കുമിത വിഭാഗങ്ങളിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ ഉജ്വല പ്രകടനമാണ് അവേഗയെ കെയ്റോയിലെ വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ എത്തിച്ചത്.
ദുബായ് അൽ ഗർഹൂദ്ലെ ജെംസ് ലെഗസി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് അവേഗ. ദുബായ് ടൈഗർ ടീം അക്കാഡമിയിൽ കരാട്ടെ പരിശീലനം നടത്തുന്ന അവേഗയ്ക്കൊപ്പം സഹോദരൻ സമപ്രായക്കാരനായ സവേഗ് അജിത്തും ഇതേ സ്കൂളിലെ വിദ്യാർഥിയാണ്. അജിത്ത് രവി - സാരംഗി സജീവ് ദന്പതി കളുടെ മകളാണ് അവേഗ.
Tags : Source of Pride Nttuvishesham Districtnews