x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ പു​തു​ക്കുന്നു

വെബ് ഡെസ്ക്
Published: November 10, 2026 12:52 AM IST | Updated: November 10, 2026 12:52 AM IST

ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ പു​തു​ക്കി ര​ണ്ടാം ഭാ​ഗം ത​യാ​റാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള ര​ജി​സ്റ്റ​റു​ക​ള്‍​ക്ക് 10 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. ഈ ​കാ​ല​യ​ള​വി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്തെ ജൈ​വ​വൈ​വി​ധ്യ​ത്തി​ലും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​രീ​തി​ക​ളി​ലും നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ജി​സ്റ്റ​റി​ലെ വി​വ​ര​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ച്ച് പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നും പു​തി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടാം ഭാ​ഗം ത​യാ​റാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യ​ത്.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തോ​ടെ വി​വ​ര​ശേ​ഖ​ര​ണ​വും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തും. പ്ര​ദേ​ശ​ത്തെ സ​സ്യ​ജാ​ല​ങ്ങ​ള്‍, ജീ​വ​ജാ​ല​ങ്ങ​ള്‍, അ​പൂ​ര്‍​വ ഇ​ന​ങ്ങ​ള്‍, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ള്‍, പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ള്‍, നാ​ട്ട​റി​വു​ക​ള്‍, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​റു​ക​ള്‍ വ​ലി​യ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു.
നാ​ടി​ന്‍റെ ത​ന​താ​യ ജൈ​വ​സ​മ്പ​ത്തും പ്ര​കൃ​തി​വൈ​വി​ധ്യ​വും തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​യു​ടെ നി​ല​വി​ലെ സ്ഥി​തി മ​ന​സി​ലാ​ക്കി ഭാ​വി​യി​ലെ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ര​ജി​സ്റ്റ​ര്‍ പു​തു​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. വ​രും​ത​ല​മു​റ​യ്ക്ക് പ്ര​കൃ​തി​സ​മ്പ​ത്തി​നെ​ക്കു​റി​ച്ചും പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഉ​ണ്ണീ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു സ​ലീം, സ​ഫ്‌​ന ടി.​കെ., വി. ​ശ​ബീ​ര്‍ അ​ലി, മേ​ഴ്‌​സി ഡേ​വി​ഡ്, എ.​കെ. ഹം​സ​കു​ട്ടി, ഐ.​ടി. അ​ബ്ദു​ള്ള, ഒ.​പി. ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Biodiversity Register Nattuvishesham Districtnews

Recent News

Corehub Up