മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടന്ന കെസിഎസ്എല്‍ എക്സലന്‍സ് അവാര്‍ഡില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയവര്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, പ്രഫ. ജെന്നി ക
മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന് മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടന്നു. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. യുപി വിഭാഗത്തില്‍ വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷൈന്‍ മരിയ സിബി, ഹൈസ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനറ്റ് മരിയ ദേവസി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോസ്മി ബെന്നി എന്നിവര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ജേതാക്കള്‍ക്ക് 4001 രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും മെമന്റോയും സമ്മാനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ജെന്നി കെ. അലക്സ് മത്സരത്തിന്റെ ഏകോപനം നിര്‍വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, രൂപത പ്രസിഡന്റ് ജിജോ മാനുവല്‍, ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ, ചെയര്മാന് തൊമ്മി ചന്ദ്രന്‍കുന്നേല്‍, ജനറല്‍ സെക്രട്ടറി എല്‍ഹ എല്‍സ ജോഫി, രൂപത സമിതിയംഗങ്ങളായ ജോസഫ് സിറിള്‍, ജിയോ ജേക്കബ്, പോള്‍ സേവ്യര്‍, ലൗഷ സിറിയക്ക്, ബിനിത മേരി, സിസ്റ്റര്‍ ഡോണിയ ജോസ്, സിസ്റ്റര്‍ ടെസ്മി, സിസ്റ്റര്‍ ലിന്റ, സിസ്റ്റര്‍ ബിനറ്റ്, സിസ്റ്റര്‍ ഫ്രാന്സിലെറ്റ് , ബ്രദര്‍ റീജന്റ് ജെറില്‍ പുള്ളിക്കാട്ടില്‍ തുടങ്ങിയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Tags :