x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

70 ട​ണ്‍ ബൊ​ള്ളാ​ര്‍​ഡ് പു​ള്‍ ട​ഗി​ന്‍റെ കീ​ല്‍ ഇ​ട​ൽ ച​ട​ങ്ങ് ന​ട​ത്തി

വെബ്ഡെസ്ക്
Published: November 19, 2026 06:40 AM IST | Updated: November 19, 2026 06:40 AM IST

കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡ് ലി​മി​റ്റ​ഡ് പോ​ളാ​ര്‍​സ്റ്റാ​ര്‍ മാ​രി​ടൈം ലി​മി​റ്റ​ഡി​നാ​യി നി​ര്‍​മി​ക്കു​ന്ന എ​എ​സ്ടി​ഡി​എ​സ് 70 ട​ണ്‍ ബൊ​ള്ളാ​ര്‍​ഡ് പു​ള്‍ ടാ​ഗി​ന്‍റെ കീ​ല്‍ ഇ​ട​ൽ ച​ട​ങ്ങ് പോ​ളാ​

കൊ​ച്ചി: കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡ് ലി​മി​റ്റ​ഡ്(​സി​എ​സ്എ​ൽ) പോ​ളാ​ര്‍​സ്റ്റാ​ര്‍ മാ​രി​ടൈം ലി​മി​റ്റ​ഡി​നാ​യി നി​ര്‍​മി​ക്കു​ന്ന ര​ണ്ട് എ​എ​സ്‌​ടി​ഡി​എ​സ് 70 ട​ണ്‍ ബൊ​ള്ളാ​ര്‍​ഡ് പു​ള്‍ ട​ഗു​ക​ളി​ല്‍ ആ​ദ്യ​ത്തേ​തി​ന്‍റെ കീ​ല്‍ ഇ​ട​ൽ ച​ട​ങ്ങ് ന​ട​ത്തി. പോ​ളാ​ര്‍​സ്റ്റാ​ര്‍ മാ​രി​ടൈം മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഭ​വേ​ഷ് ബ​ജാ​ജ് കീ​ല്‍ സ്ഥാ​പി​ച്ചു. കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി.​ജെ. ജോ​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

33 മീ​റ്റ​ര്‍ നീ​ള​വും 12.2 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ട​ഗു​ക​ള്‍ റോ​ബ​ര്‍​ട്ട് അ​ല​ന്‍ ലി​മി​റ്റ​ഡ് രൂ​പ​ക​ല്‍​പ​ന ചെ​യ്ത​വ​യാ​ണ്. 1,838 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ര​ണ്ട് പ്ര​ധാ​ന എ​ന്‍​ജി​നു​ക​ളാ​ണ് ഓ​രോ ക​പ്പ​ലി​ലും സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡ് ഗ്രൂ​പ്പി​ന്‍റെ ഓ​ര്‍​ഡ​ര്‍ ബു​ക്കി​ല്‍ 17 എ​എ​സ്‌​ടി​ഡി​എ​സ് ട​ഗു​ക​ളും 6 ഗ്രീ​ന്‍ ട​ഗു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. പോ​ളാ​ര്‍​സ്റ്റാ​ര്‍ മാ​രി​ടൈ​മി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഗ്രീ​ന്‍ ട​ഗ് ട്രാ​ന്‍​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​നു കീ​ഴി​ല്‍ ര​ണ്ട് ഗ്രീ​ന്‍ ട​ഗു​ക​ളും സി​എ​സ്എ​ല്‍ നി​ര്‍​മി​ച്ചു​വ​രി​ക​യാ​ണ്.

ആ​ധു​നി​ക ട​ഗ് നി​ര്‍​മാ​ണ​ത്തി​ലൂ​ടെ​യും സു​സ്ഥി​ര​മാ​യ സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ​യും രാജ്യത്തെ തു​റ​മു​ഖ​സ​മു​ദ്ര മേ​ഖ​ല​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് സം​ഭാ​വ​ന ന​ല്‍​കാ​നു​ള്ള സി​എ​സ്എ​ല്ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

Tags : Keel-laying ceremony Nattuvishesham DistrictNews

Recent News

Corehub Up